Sunday, 24 September 2017

മാറുന്ന മലയാളി

21-൦  നൂറ്റാണ്ടിലെത്തിയ മാലോകർ കൈകടത്താത്ത മേഖലകളും വിജയം കുറിക്കാത്ത കാര്യങ്ങളും ചുരുക്ക൦ . ലോകം പുരോഗമനത്തിലേയ്ക്ക് കുതിച്ചു പായുബോൾ അതിനോടൊപ്പം മാലോകരും പായുന്നു .

ഈയടുത്ത കാലം വരെകേരളജനത അവജ്ഞയോടെയാണ് ഇവയെ വീക്ഷി ച്ചത് .യുദ്ധ കാഹളവും യൂറോപ്വ ൻ സംസ്‌കാരവും മാത്രമല്ല സമസ്‌ത മേഖലകളിലും വിലക്ക് കല് പിച്ച് അതിൽ നിന്ന് ഒതുങ്ങി നിൽക്കാൻ ശ്രമിച്ച
മലയാളികൾ കുറച്ചു കാലമായി അവയിലേക്ക് ആകർഷണത്തിൽ നിന്ന് അനുരാഗത്തിലേയ്‌ക്ക് അത് വളർന്നുവന്നു . അതിന് നിദാനമായ ഓരോ കാരണങ്ങളും തെറ്റിദ്ധരണ കളിൽ നിന്നും അബദ്ധങ്ങളിൽ നിന്നും ഉത്ഭവിച്ചവ തന്നെ .

ഭരണ തലത്തിലും പഠനതലത്തിലും ഇംഗ്ലീഷ് നിർബന്ധമാക്കിയത് മലയാളത്തിന്റെ ഉപയോഗിക്കുറവിന്  കാര ണമായി . നാടിന്റെ സാംസ്കാരിക കാഴ്ച്ചപ്പാടുകൾ മാറുന്നതുപോലെ മലയാള ഭാഷയോടും കാണിക്കുന്ന 'തൊട്ടുകൂടായ്‌മ ' ഒരു വലിയ പ്രതിസനദിയിലേയ്ക്കാണു നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത് . മലയാള ലിപികൾ ,നാളുകൾ ; എന്തിനേറെപ്പറയുന്നു മലയാളികളുടെ ഭക്ഷണ ശൈലി തന്നെ മാറിപ്പോയി .

മലയാളികൾ പാരമ്പര്യ മനുസരിച്ച ഭക്ഷണത്തിന് അവരവരുടെ വീട്ടിൽ വലിയ പ്രാധാന്യ ൦ കല് പിച്ചിരുന്നു .നാട്ടുവിഭവങ്ങളും മറ്റും രുചിയേറിയ 
ഒരനുഭവമാണ് പഴമക്കാർക്ക് .തൊടിയിലും മുറ്റത്തും നിൽക്കു ന്ന ഏതൊരു 
ഫലവും രുചിയേറും വിഭവങ്ങളാക്കി മലയാളികൾ ഉപയോഗിക്കും . ഇന്നത്തെ കാരണവന്മാർക്ക് ഓലനും തോരനും പുളിശ്ശേരിയും സംഭര വുമെല്ലാം  രുചി അറിയുന്നത് ഓണക്കാലത്തുമാത്ര൦ . ഓണത്തിന് ഓലനും പച്ചടിയും മറ്റും പായ്ക്കറ്റുകളിൽ കിട്ടും . ഭക്ഷണത്തിന് സ്‌പൂണൂ ൦ മറ്റും ചില മലയാളികൾക്കേങ്കിലുംനിർബന്ധമാണ് .

കേരളത്തനിമയും സംസ്കാരവും വിദേശികൾ നോക്കിക്കാന്നു ന്നത്  വളരെ താൽപര്യപൂർവ്വ മാണ് .എന്നാൽ ഇവിടെ നേരെ തിരിച്ചു൦ .മൂല്ലപ്പൂ ചൂടിനെയ് ത്ത് സാരിയുടുത്ത വനിതകളെ ചിലപ്പോൾ ചിങ്ങ൦  1 ന് മാത്ര൦ കാണാ൦ ; അതും വെറുതെ ഒരു മോഡലിന് . കേരളീയർക്ക് സ്വന്ത൦ വസ്‌ത്രത്തെക്കാൾ പാശ്ചാത്യ വസ്‌ത്രങ്ങളോടാണ് താത് പര്യ ൦ .

'നാടോടുബോൾ നടുവേ ഓടണ൦ ' എന്ന പഴമൊഴി ഏറ്റുപിടിച് അതിനേക്കാൾ വേഗത്തിൽ അനുകരിക്കുന്ന മലയാളികൾ ഒരു സംസ് കാര ത്തിനെ നാശത്തിലേയ്ക്ക്നയിക്കുബോൾ  നഷ്‌ട൦ ഏറെയും ,വളരുന്ന കൊച്ചു കുട്ടി കൾക്കാണ് . പുതിയലോകത്തിന്റെ കാഴ്ച്ചപ്പാട് അനുസരിച് ജീവിക്കാൻ നിർബന്ധിതരാകുന്ന അവർക്ക് എത്രയെത്ര അനുഭവങ്ങളാണ് നഷ്‌ടപ്പെടുന്നത്‌ . ഓണം പലകുട്ടികൾക്കും അജ്ഞാതമാണ് . ഓണം വെറും പൂക്കളം തീർക്കലും പുത്തൻ ഉടുപ്പു ധരിക്കലുമായി ഒതുങ്ങി . പുലികളിയും,  പൂത്തുമ്പിയുമെല്ലാം അന്യമായി മാറിയിരിക്കുന്നു .

അമ്മ മലയാളത്തെ മറക്കുകയാണ് മലയാളി . ഭാഷയോടുള്ള സമീപനത്തിന് മാറ്റം വരണ൦. അങ്ങനെ പൈത്യക സ്വത്തായ നമ്മുടെ സംസ്‌കാരത്തെ മുറുകെപ്പിടിച് മലയാളത്തെ നിലനിർത്താൻ മലയാളികൾ ശ്രമിക്കട്ടെ .

































No comments:

Post a Comment