Wednesday, 17 May 2017

ഫേസ് ബുക്കും വാട്സ് ആപ്പും

 
" ഫേസ് ബുക്കും വാട്‍സ് ആപ്പും  ഇല്ലാത്ത ഒരു മാസം" ഇങ്ങനെ ഒരു വാചകം കേട്ടപ്പോൾ ആദ്യം അത്ഭുതം ആണ് തോന്നിയത്.അങ്ങനെ ഒരു കാര്യത്തെ പറ്റി ഇന്ന്  ഒന്ന് ചിന്തിക്കാൻ പോലും കഴിയില്ല എന്ന് തോന്നി. അപ്പോഴാണ് ഇന്നത്തെ സമൂഹത്തിൽ ഈ സാമൂഹ്യ മാധ്യമങ്ങൾക്ക് ഉള്ള സ്വാധീനവും അവയുടെ സ്ഥാനവും ഓർത്തു പോകുന്നത്.

  ഒരു മാസം ഒരു ദിവസം എന്തിന്  ഒരു മണിക്കൂർ പോലും ഇവ ഇല്ലാതെ ജീവിക്കാൻ പറഞ്ഞാൽ എന്താകും ഇന്നത്തെ തലമുറയുടെ പ്രതികരണം ! ഒരു പക്ഷെ വെള്ളവും വായുവും ഇല്ലാതെ ജീവിക്കാം പക്ഷെ ഇന്റർനെറ്റ് ഇല്ലാതെ പറ്റില്ല എന്നാകും മറുപടി! അത്രമേൽ ഈ മാധ്യമങ്ങൾ ഇന്ന് മനുഷ്യനെ സ്വാധീനിച്ചു കഴിഞ്ഞു.
 ഇന്ന് സുഹൃത് ബന്ധങ്ങളും കുടുംബബന്ധങ്ങളും എല്ലാം "വാട്സ്ആപ്പ് " മെസ്സേജ് കളിലും  ഫേസ് ബുക്ക് ചാറ്റിങ് ലും മാത്രം.അവരുടെ "ഫീലിങ്ങ്സ് " "വാട്‍സ് ആപ്പ് സ്റ്റാറ്റസ്" കൾ  കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും എല്ലാം വാട്സ് ആപ്പ് ഗ്രൂപ്പ് കൾ .അച്ഛനും അമ്മയും മക്കളും എല്ലാം ഫേസ് ബുക്ക് ഫ്രണ്ട്‌സ് . ഒരു വീട്ടിൽ താമസിക്കുന്നവർ തമ്മിൽ പോലും പരസ്പരം കാണുന്നില്ല.സംസാരിക്കുന്നതോ വാട്സാപ്പ് മെസ്സേജ് വഴി മാത്രം.
സംസാരിക്കാൻ പോലും മറന്നു പോകുന്ന ഇന്നത്തെ തല മുറയുടെ അവസ്ഥ ഇങ്ങനെ ആണ്.അങ്ങനെ ഉള്ള ഒരു തലമുറയോട് ഇങ്ങനെ ഒരു കാര്യം പറയുക എന്നത് തന്നെ അസാധ്യമാണ്.
ഇന്ന് എന്തിനും ഏതിനും പുതിയ തലമുറ ആശ്രയിക്കുന്നത് ഈ സമൂഹ മാധ്യമങ്ങളെ മാത്രമാണ്. അവരുടെ ബന്ധത്തിന്റെ അടിസ്ഥാനം തന്നെ ഇവയെ ആശ്രയിച്ചാണ് ഇരിക്കുന്നതു എന്ന് തന്നെ പറയാം ഇത് വഴി കുട്ടികൾ പലതരത്തിലുള്ള അപകടങ്ങളിലും ചാടുന്നതും ഉണ്ട്. ഒരു പോലെ ഗുണവും ദോഷവും ചെയ്യുന്നതാണ് ഈ സൗകര്യങ്ങൾ. വലിയ ലോകത്തെ ഒരു കൈ പിടിയിൽ ഒടുക്കാൻ ഇന്നത്തെ തലമുറയ്‌ക്ക് ഒരു സ്മാർട്ട് ഫോണും ഇന്റർനെറ്റും ധാരാള, മതിയാകും അതെ സമയം അവരുടെ ലോകം അതിനുള്ളിൽ മാത്രം ഒതുങ്ങി പോകുന്നു എന്നതാണ് അപകടകരമായ മറ്റൊരു വസ്തുത.ഇവയെ സൂക്ഷിച്ചു കൈ കാര്യം ചെയ്യാൻ കുട്ടികളെ പഠിപ്പിക്കേണ്ടതും അതിനു ആവശ്യമായ മുൻ കരുതലുകൾ എടുക്കേണ്ടതും അത്യാവശ്യമാണ്.

No comments:

Post a Comment