Tuesday, 30 May 2017

ന്യൂ ജനറേഷൻ


            ന്യൂ ജനറേഷൻ(പുതിയ തലമുറ) ഇന്ന് എവിടെയും സാധാരണയായി കേൾക്കുന്ന വാക്ക് .വിവര സാങ്കേതിക വിദ്യയുടെയും സുഖ സൗകര്യങ്ങളുടെയും ഇടയിൽ മതിമറന്ന് ജീവിക്കുന്നവരാണ് ഇന്നത്തെ  തലമുറ. എന്നാൽ ഈ സൗകര്യങ്ങൾ ഇന്നത്തെ തലമുറയെ നല്ല വഴിയിലേക്കാണോ നയിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
.
മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നിർമ്മലമായ കാലമാണ് ബാല്യം. കള്ളമോ ചതിയോ ഇല്ലാത്ത നിഷ്കളങ്കമായ ബാല്യം. കുറുമ്പുകൾ നിറഞ്ഞ കുസൃതികളുടെയും ലോകം.വികൃതികൾ അതിരുകടക്കുബോൾ പിന്നെ ശകാരങ്ങളും തല്ലുവാങ്ങലുമായി സത്യത്തിൻറ്റ പാതയിൽ സഞ്ചരിക്കുന്ന കുഞ്ഞുങ്ങൾ പിന്നെയെപ്പേഴേക്കയോ കള്ളം പറഞ്ഞുതുടങ്ങുന്നു .മേല്പറഞ്ഞതെല്ലാം പഴയകാല സങ്കല്പങ്ങളാണ് .എന്നാൽ ആധുനികലോകത്തിൽ ബാല്യത്തിന്റ അവസ്‌ഥ ഇതാണോ ?
നാല് ചുവരുകളാൽ മൂടപ്പെട്ട ക്വാർട്ടേഴ്‌സ് എന്ന ജയിലഴികൾക്കുള്ളിൽ സത്യത്തിൽ വീർപ്പുമുട്ടു കയല്ല നമ്മുടെകുഞ്ഞുഹ്യദയങ്ങൾ.കബ്യുട്ടർ എന്ന പെട്ടിയുടെ മുന്നിൽ ജീവിതത്തിന്റെ മുഴുവൻ സന്തേഷവും മനസ്സില്ലാ മനസ്സോടെയാണെങ്കിലുംഅവർ കണ്ടെത്തുകയാണ് .ഇന്നത്തെക്കാലത്തെ ഒരു കുഞ്ഞിന്റ ദിനചര്യ ഇവിടെ ഇങ്ങനെ ആരംഭിക്കുകയായി .ആറുമണിക്ക് മൊബൈൽ റിംഗ് കേട്ടുണരും  അല്ലെങ്കിൽ വീട്ടു ജോലിക്കാരി വിളിച്ചുണർത്തും  .മിക്കവാറും അവർ തന്നെ യൂണിഫോം  ഇടുവിച് വിദേശ സംസ്‌കാരത്തിന്റെ പ്രതീകമായ കഴുത്തിലണിയുന്ന ടൈയും ധരിച് ,കാലുകളെ ഇറുകിയ സോക്‌സും ഷൂസും ധരിച്ച ,ആധുനിക ലോകത്തിന്റെ മറ്റൊരു കണ്ടുപിടുത്തമായ വിഷമസാലകളുടെ ശേഖരമായ നൂഡിൽസും കഴിച്ചു വീട്ടുപടിക്കൽ  നിന്നും ഇറങ്ങുകയാണ് ഇന്നത്തെകുട്ടികൾ ;അതും തന്നെക്കാൾ വലുപ്പമുള്ള  ഭാണ്ഡക്കെട്ടുകളും പേറി.അപ്പോഴേക്കും അച്ഛനും അമ്മയും കാറിൽ പോകാൻ റെഡി ആയിരിക്കും.അവർ പോയി കഴിഞ്ഞാൽ കുഞ്ഞിനെ സ്കൂളിലേക്ക് അയക്കുന്ന ജോലി പിന്നെ ജോലിക്കാരിയുടേതാവും.സ്കൂളിലാണെങ്കിലോ മാതൃഭാഷ സംസാരിച്ചാൽ ഫൈന്റ് അടക്കണം അല്ലെങ്കിൽ ശിക്ഷ ആയിരിക്കും ഫലം.കുട്ടികൾ തങ്ങളുടെ വായിൽ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ തിരുകികയറ്റുന്നു.പിന്നെപ്പിന്നെ അതൊരു ശീലമാകുന്നു.സ്വന്തം മാതൃഭാഷയെ മറക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു. അങ്ങനെ വളരുന്ന കുട്ടികൾ പിൽക്കാലത്തു അവരുടെ അച്ഛനമ്മമാരെ മറക്കുന്നതിൽ തെറ്റ് പറയാനാവില്ല!അവർ ചെറുപ്പം മുതൽ പഠിക്കുന്നത് മാതൃഭാഷയെ അവഗണിക്കുന്ന പ്രവണതയാണ്. മാതൃഭാഷ പെറ്റമ്മയ്ക്കു തുല്യമാണ്.ഈ വസ്തുത ചെറുപ്പം മുതൽ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷെ ഒരിക്കലും അവനു കൈപ്പിഴ പറ്റില്ലായിരുന്നിരിക്കാം.
കുട്ടികൾ തെറ്റ് ചെയ്യുന്നത് ആദ്യമായല്ല.പണ്ടുകാലത്തും അവർ തെറ്റ് ചെയ്തിരുന്നു.അതിനെ തക്കതായ ശികഷയും വീട്ടുകാർ തന്നെ നൽകിയിരുന്നു.പക്ഷെ ഇന്നത്തെ സ്ഥിതി മറ്റൊന്നാണ്.അധ്യാപകർ ഒന്ന് തല്ലിയാൽ പിന്നെ കേസായി,കോടതിയയായി !..ജീവപര്യന്തം വരെ എത്തുന്ന അവസ്ഥയാണ് ഇന്ന്. കൂടാതെ ചാറ്റിങ്ങും ഇന്റർനെറ്റും മറ്റും ചേർന്ന് നടത്തുന്ന കോൽക്കളി സമൂഹത്തെ അപ്പാടെ മാറ്റിമറിച്ചിരിക്കുകയാണ്.ഈ അവസരത്തിൽ നമ്മുടെ കുട്ടികൾ ചെയ്യുന്ന തെറ്റുകൾക്ക് അല്പം ക്രൂരത കൂടിപോയതു  കൊണ്ട് അവരെ കുറ്റപ്പെടുത്താനാകുമോ ?
ചെറുപ്പത്തിൽ മൂല്യബോധങ്ങളെകുറിച്ചുള്ള അറിവ് ലഭിച്ചിരുന്നുവെങ്കിൽ സദ്ഗുണങ്ങൾ ചെയ്യുവാനുള്ള പരിശീലനം ലഭിച്ചുവെങ്കിലും സമൂഹം അവർക്ക് മാതൃഭാഷയുടെ മഹത്വം മനസിലാക്കികൊടുത്തിരുന്നുവെങ്കിൽ നമ്മുടെ കുട്ടികളും നല്ല പൗരന്മാരാകുമായിരുന്നു.നീതിബോധമുള്ളവർക്കുമായിരുന്നു.സത്യത്തിൽ പുതിയ തലമുറ നീതിതേടുകയല്ലേ ?

No comments:

Post a Comment