Tuesday, 23 May 2017

തെയ്യം "ദൈവങ്ങൾ മണ്ണിൽ ഇറങ്ങിയ കലാരൂപം


                                           തെയ്യം  എന്ന  കലാരൂപം  നമ്മുക്ക്  ഏവർക്കും  പരിചിതമാണ് .'തെയ്യം ' എന്ന വാക്കിന്റെ  അർത്ഥo 'ദൈവം' എന്നാണ് .  തെയ്യാട്ടം എന്നത്  ദൈവത്തിന്റെ ആട്ടം എന്നാണ് .
                                   പുരാതന കേരളത്തിലെ കോലത്തുനാട്‌ ഭാഗത്താണ് (ഇപ്പോഴത്തെ കണ്ണൂർ , കാസ൪കോഡ് ,വയനാട്,കോഴിക്കോട് ,കൊയിലാണ്ടി എന്നി ഭാഗങ്ങൾ)  തെയ്യം ഉൽഭവിച്ചത് . ഇപ്പോഴും  തെയ്യം ഉത്തര കേരളത്തിലെ വളരെ  സജീവമായി ആചരിച്ചുവരുന്നു .ദക്ഷിണ കേരളത്തി    ൽ  വളരെ  അപൂർവമായി മാത്രമേ ഇത് അവതരിപ്പിക്കാറുള്ളു .

                                                       കേരളത്തിൽ  ഒരുകാലത്ത്  നിലനിന്നിരുന്ന തൊട്ടുകൂടായ്മാ ,തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹിക ആചാരങ്ങൾക്കിടയിലും ,താണ ജാതിക്കാരും   ഉയർന്ന ജാതിക്കാരും ദൈവാരാധനയ്ക്കായി ഈ കലാരൂപത്തിൽ  ഒരുമിച്ച്  പങ്കുടുത്തിരുന്നു .ആറുമാസം സവർണന്റ ആട്ടും തുപ്പും ഏറ്റുനടന്ന അവർണർ ,അടുത്ത  ആറുമാസം തങ്ങളെ  അടിക്കിവാഴുന്ന സവർണ്ണരെ തൻറെ  കാൽക്കീഴിൽ വരുത്തുന്നു.  തെയ്യക്കോലം കെട്ടുന്ന താണ ജാതിക്കാരെന  ദൈവമായി കണ്ടു അനുഗ്രഹം വാങ്ങുന്ന സവർണ്ണൻ ,ജാതിചിന്തകളെയൊക്ക  ഒരുനിമിഷം  മറക്കുന്നു .ഇത് തെയ്യത്തിൻറെ  ഒരു സവിശേഷതയാണ്. തെയ്യത്തിന്  സമാനമായി കർണാടകത്തിലെ തുളുനാടുകളിൽ 'ഭൂട്ടാ കോല 'എന്നൊരു കലാരൂപം അവതരിപ്പിക്കുന്നുണ്ട് .
തെയ്യത്തിന്റെ ചരിത്രം പരിശോധിക്കുബോൾ ,കേരളോൽപ്പത്തിയുമായി ബന്ധപ്പെട്ട് മഹർഷി പരശുരാമൻ കേരളത്തിലെ വടക്കൻ നാടുകൾക്ക് കളിയാട്ടം ,പുരവേല ദേവാട്ടം  തെയ്യാട്ടംഎന്നീ മൂന്ന് ഉത്സവങ്ങൾഅനുവദിച്ചു .ആദിവാസികളായ മലയർ ,പാണൻ .വണ്ണാൻ ,വേലൻ തുടങ്ങിയവർക്ക്  തെയ്യംആടാനുള്ള ഉത്തരവാദിത്തവും കൊടുത്തു.
തെയ്യംരണ്ടുതരത്തിലുണ്ട് .ആൺതെയ്യവും,പെൺതെയ്യവും,നാഗരുകാളി ,നാഗയക്ഷി ,ചാമുണ്ഡി തുടങ്ങിയവയാണ് പ്രധാനപ്പെട്ട പെൺ തെയ്യങ്ങൾ. പെൺ  തെയ്യങ്ങൾ പ്രധാനമായും രൗദ്രഭാവത്തിലും സമ്യ  ഭാവത്തിലുമാണ് അവതരിപ്പിക്കുന്നത്. സ്ത്രീകൾക്ക് പത്തു  വയസിനു മുൻപും നാല്പത് വയസിനു ശേഷവും മാത്രമേ തെയ്യം കെട്ടാൻ പാടുള്ളൂ.കണ്ണൂർ മടായി കാവിൽ സ്ത്രീകൾ മാത്രമവതരിപ്പിക്കുന്ന "ദേവി കൂത്ത്" എന്ന തെയ്യം കണ്ടു വരുന്നു.
തെയ്യം കെട്ടുന്ന ആളെ 'കില്ലാഡി ' എന്നും വിളിക്കുന്നു.മാലയാണ്,വേലൻ, പുലയൻ, പേരും വണ്ണാൻ , തുടങ്ങിയ സമുദ്യക്കാരന് തെയ്യം കെട്ടുന്നത്.വിവധ തെയ്യ രൂപങ്ങൾ പ്രധാനപെട്ടതായ "മുച്ചിലോട്ടു ഭഗവതി തെയ്യം കെട്ടി ആടുന്നത്" വാണിയൻ സമുദായക്കാരാണ്.തീച്ചാമുണ്ഡി തെയ്യം കോഴിക്കോടാണ് കൂടുതലും അവതരിപ്പിക്കുന്നത്. തീ ചാമുണ്ഡിയാകാൻ വൃത്തം എടുത്ത ശേഷം നാല്പത്തി ഒന്ന് പ്രാവശ്യം തീയിൽ ചാടണം. അപ്പോൾ മാത്രമേ പാട്ടും വളയും ലഭിക്കുക ഉള്ളൂ. തെയ്യങ്ങളിലെ അപൂർവ തെയ്യമായ രക്തചാമുണ്ഡി തെയ്യം രാത്രി കാലങ്ങളിൽ മാത്രമാണ് അവതരിപ്പിക്കുന്നത്. കാസർഗോഡ്, കണ്ണൂർ തുടങ്ങിയ ഭാഗളിൽ   ഇത് അവത രിപ്പിക്കുന്നു.
തെയ്യക്കോലം കെട്ടാനും അവതരിപ്പിക്കാനുമുള്ള ആവശ്യവസ്‌തുക്കൾ ഓരോന്നും വ്യത്യസ്ത സമുദായക്കാരന്ന് കൊണ്ടുവരുന്നത് .ചില പ്രേത്യേക തെയ്യം കളിക്കുന്നവർക്ക്  മുന്നിൽ പനം കല്ലും ഉണക്കമീനും കാഴ്ച വയ്ക്കുന്നു. മറ്റു ചിലർക്ക്  അവിലും പഴവും. ഇത് ദൈവത്തിനു കാഴ്ച വയ്ക്കുന്നതിന് തുല്യമാണ്. അപ്പോൾ നായ്ക്കൾ ഇത് ഭക്ഷിക്കുന്നു. ദൈവം ഭക്ഷണം സ്വീകരിച്ചു എന്നാണ് വിശ്വാസം.
അനുവദിക്കപ്പെട്ട എല്ലാ സമുദായക്കാരും എട്ടു വയസു മുതൽ തെയ്യം കെട്ടാൻ  തുടങ്ങും.ചിട്ടയായ ഭക്ഷണ ക്രമങ്ങൾ അവർ തെയ്യത്തിനു മുൻപേ അനുഷ്ഠിക്കുന്നു.തെയ്യത്തിനെ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ എല്ലാം പ്രകൃതിയിൽ നിന്നെ തന്നെയാണ് ശേഖരിക്കുന്നത്.പല നിറത്തിലുള്ള കൂട്ടുകൾ ശരീരത്തിൽ പൂശുന്നു. ഓറഞ്ച്, നിരത്തിനെ മനയോലയും ചുവപ്പ് നിരത്തിനെ ചായില്യവും കറുപ്പേ നിരത്തിനെ മഴിയും ഉപയോഗിക്കുന്നു.
തെയ്യത്തിന്  വ്യത്യസ്ത തരത്തിലുള്ള ആഭരണങ്ങൾ ഉപയോഗിക്കുന്നു.ഇതിൽ പ്രധനപ്പെട്ടതാണെ തലപ്പാളി. ഒരു തെയ്യം കലാകാരൻ, തലപ്പാളി  ധരിക്കുന്നതിനെ മുൻപേ അതിനെ തൊട്ടു വന്ദിച്ചു നാമം ചൊല്ലുന്നു.വെള്ളി കൊണ്ടുണ്ടാക്കുന്ന തലപ്പാലിക്കു ഇരുപത്തി ഒന്ന് കാലുകൾ ഉണ്ട്.ഈ കാലുകൾ ഇരുപത്തി ഒന്ന് ഗുരുക്കന്മാരെ പ്രീതിനിധികരിക്കുന്നതിനാലാണ്  ഇതിനെ തൊട്ടു വന്ദിക്കുന്നത് .തെയ്യത്തിനെ വിവിധ വാദ്യരൂപങ്ങൾ ഉപയോഗിക്കുന്നു. മേളച്ചെണ്ട ,താളചെണ്ട  എന്നിവയാണ് പ്രധാനയും ഉപയോഗിക്കുന്നത്.ഉത്തര കേരളത്തിലെ തെയ്യം അനുഷ്ഠിക്കുന്ന കുടുമ്പങ്ങളിൽ എല്ലാ പ്രധാന ചടങ്ങുകളിലും തെയ്യം അവതരിപ്പിക്കുന്നു. ഇതിലൂടെ അനുഗ്രഹവും സമ്പൽ സമൃദ്ധിയും വന്നു നിറയുന്നു എന്നാണ് വിശ്വാസം.പരസ്പര വിശ്വാസം , ഐക്യം എന്നീ സന്ദേശങ്ങളാണ് തെയ്യം പകർന്നു നൽകുന്നത്.

No comments:

Post a Comment