മാൻഹോൾ
വിധു വിൻസെന്റ് എന്ന മാധ്യമ പ്രവർത്തകയാണ് മാന്ഹോള് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.വിഷയങ്ങൾക്ക് എന്നും പ്രാധാന്യം നൽകിയിരുന്ന അവർ സിനിമ സംവിദാനത്തിലേക്കു തിരിഞ്ഞപോഴും അതെ വിഷയം തന്നെ തിരഞ്ഞെടുത്തു.സമൂഹത്തിൽ നിലനിൽക്കുന്ന ഒരു വലിയ പ്രശ്നത്തെകുറിച്ചു തുറന്നുപറയാൻ അവർക്ക് തന്റെ ചിത്രത്തിലൂടെ സാധിച്ചു.
ഈ സിനിമയുടെ പിറവിക്കെ കാരണമായത് വിധു വിൻസെന്റ് തന്നെ നിർമിച്ച ഡോക്യൂമെന്ററി ആയ "വൃത്തിയുടെ ജാതി "എന്നതിന്റെ ഇതിവൃത്തമാണ്.ഇതിൽ മാന്ഹോളിൽ ഇറങ്ങിജോലി ചെയ്യുന്ന മനുഷ്യരെ കുറിച്ചായിരുന്നു പ്രതിപാദിച്ചിരിക്കുന്നത്.സമൂഹത്തിന് ഇന്നും കാണാൻ സാധിക്കാത്ത അല്ലെങ്കിൽ കണ്ടില്ലന്നു നടിക്കുന്ന ഒരു വിഭാഗത്തെ കുറിച്ചു പറയുന്നതാണ് ഈ ചിത്രം.
ജീവിക്കാൻ വേണ്ടി എന്ത് ജോലിയും ചെയ്യാൻ തയ്യാറാകുന്ന ഇവർക്ക് അർഹമായ പരിഗണനയോ അവകാശമോ ലഭിക്കുന്നില്ല.അവരുടെ വീടുകളിൽ ഭക്ഷണം കഴിക്കണോ അവരെ സ്പർശിക്കാനോ പോലും മറ്റുള്ളവർ മടിക്കുന്നു.സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്ന വിഭാഗമായി മാറുന്ന ജീവിതങ്ങളുടെ സത്യസന്ധമായ ദൃശ്യാവിഷ്കാരമായി മരുന്ന് ഈ ചിത്രം.
ഈ ചിത്രത്തിനു ധാരാളം അംഗീകാരങ്ങൾ ലഭിക്കുകയുണ്ടി.ഫിലിം ഫെസ്റ്റിവലിൽ കണ്ട ചിത്രങ്ങളിൽ ഏറ്റവും ആകർഷിച്ച ചിത്രമായിരുന്നു മാന്ഹോള്.
No comments:
Post a Comment