Tuesday, 30 May 2017

എ .പി ജെ .അബ്ദുൾ കലാം


                    ശാസ്ത്രത്തേയുംരാഷ്ട്രത്തെയും മനുഷ്യരേയും ഒരുപോലെ സ്‌നേഹിച്ച ഒരു ജനകീയ ശാസ്‌ത്ര ജ്ഞനും രാഷ്‌ട്രപതിയുമായിരുന്നു ഡോ .എ .പി ജെ .അബ്ദുൾ  കലാം.ഒരു തലമുറയെ സ്വപ്‍നം കാണാൻ മാത്രമല്ല അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാനും ശ്രമിച്ചു .
തമിഴ് നാട്ടിലെ രാമേശ്യരത്ത 1931 ഒക്ടോബർ 15 ന് ജൈനുലാബ് ദി ന്റ യും ആഷ്വമ്മ യുടെയും മകൻ .അവുൽ പക്കീർ ജയ് നുലാബ് ദിൻഅബ്ദുൾകലാം എന്നാണ് മുഴുവൻ പേര് .സാമ്പത്തികമായി വളരെ യേറെപിന്നോക്കം നിന്ന കുടുംബമായിരുന്നെകിലും കലാമിനെ പഠിപ്പിച്ച കളക്‌ടറാക്കണമെന്ന ആഗ്രഹം പിതാവിനുണ്ടായിരുന്നു .പൈലറ്റ്കന്നമെന്നതായിരുന്നു കലാമിന്റ ആഗ്രഹം .

ന്യൂ ജനറേഷൻ


            ന്യൂ ജനറേഷൻ(പുതിയ തലമുറ) ഇന്ന് എവിടെയും സാധാരണയായി കേൾക്കുന്ന വാക്ക് .വിവര സാങ്കേതിക വിദ്യയുടെയും സുഖ സൗകര്യങ്ങളുടെയും ഇടയിൽ മതിമറന്ന് ജീവിക്കുന്നവരാണ് ഇന്നത്തെ  തലമുറ. എന്നാൽ ഈ സൗകര്യങ്ങൾ ഇന്നത്തെ തലമുറയെ നല്ല വഴിയിലേക്കാണോ നയിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

Tuesday, 23 May 2017

തെയ്യം "ദൈവങ്ങൾ മണ്ണിൽ ഇറങ്ങിയ കലാരൂപം


                                           തെയ്യം  എന്ന  കലാരൂപം  നമ്മുക്ക്  ഏവർക്കും  പരിചിതമാണ് .'തെയ്യം ' എന്ന വാക്കിന്റെ  അർത്ഥo 'ദൈവം' എന്നാണ് .  തെയ്യാട്ടം എന്നത്  ദൈവത്തിന്റെ ആട്ടം എന്നാണ് .
                                   പുരാതന കേരളത്തിലെ കോലത്തുനാട്‌ ഭാഗത്താണ് (ഇപ്പോഴത്തെ കണ്ണൂർ , കാസ൪കോഡ് ,വയനാട്,കോഴിക്കോട് ,കൊയിലാണ്ടി എന്നി ഭാഗങ്ങൾ)  തെയ്യം ഉൽഭവിച്ചത് . ഇപ്പോഴും  തെയ്യം ഉത്തര കേരളത്തിലെ വളരെ  സജീവമായി ആചരിച്ചുവരുന്നു .ദക്ഷിണ കേരളത്തി    ൽ  വളരെ  അപൂർവമായി മാത്രമേ ഇത് അവതരിപ്പിക്കാറുള്ളു .

Wednesday, 17 May 2017

ഫേസ് ബുക്കും വാട്സ് ആപ്പും

 
" ഫേസ് ബുക്കും വാട്‍സ് ആപ്പും  ഇല്ലാത്ത ഒരു മാസം" ഇങ്ങനെ ഒരു വാചകം കേട്ടപ്പോൾ ആദ്യം അത്ഭുതം ആണ് തോന്നിയത്.അങ്ങനെ ഒരു കാര്യത്തെ പറ്റി ഇന്ന്  ഒന്ന് ചിന്തിക്കാൻ പോലും കഴിയില്ല എന്ന് തോന്നി. അപ്പോഴാണ് ഇന്നത്തെ സമൂഹത്തിൽ ഈ സാമൂഹ്യ മാധ്യമങ്ങൾക്ക് ഉള്ള സ്വാധീനവും അവയുടെ സ്ഥാനവും ഓർത്തു പോകുന്നത്.