കിസ്മത്ത്
ഷാനവാസ് കെ ബാവുട്ടി സംവിധാനം ചെയത് ഷൈലജ മണികണ്ഠന്റെ നിർമാണത്തിൽ 2016 ൽ പുറത്തിറങ്ങിയ ചിത്രമാണ് കിസ്മത്. സമൂഹത്തിൽ ഇന്നും നടന്നു വരുന്ന ജാതി മത വ്യത്യാസങ്ങളും തീവ്ര പ്രണയവും പ്രമേയമാക്കി നിർമിച്ച ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളായ ഇർഫാനെയും അനിതയെയും അവതരിപ്പിച്ചിരിക്കുന്നത് ഷെയിൻ നിഗം,ശ്രുതി മേനോൻ തുടങ്ങിയവരാണ്.
മലബാറിലെ പൊന്നാനിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഇവിടെ ഇന്നും നടന്നു വരുന്ന ജാതി വൈരുധ്യമാണ് ചിത്രത്തിന്റെ ഇതിവൃത്തം.23 വയസുകാരനായ ഇർഫാൻ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ അംഗമാണ്. ഇയാൾ 28 വയസുകാരിയായ ദളിത് യുവതി അനിതയുമായി പ്രണയത്തിൽ ആകുന്നു ഇതിനെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെ ചിത്രം ഇവിടെ ഇന്നും നില നിൽക്കുന്ന മതഭ്രാന്തിന്റെ നേർകാഴ്ച കാണിച്ചു തരുന്നു
ഇർഫാന്റെയും അനിതയുടെയും പ്രണയം ഇരു കുടും ബങ്ങളിലും സമുദായങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ സ്രഷ്ട്ടിക്കുന്നു.എന്നാൽ ജാതി ചിന്തകളുടെ മതിലുകൾ ഭേദിച്ചു ഒന്നിക്കാൻ തന്നെ അവർ തീരുമാനിക്കുന്നു.തങ്ങളുടെ സമുദായങ്ങൾക്ക് ഇടയിൽ ഉള്ള ഈ വിവേചനങ്ങൾക്ക് എതിരെ ചെറൂത്ത് നിൽക്കാനുള്ള ധൈര്യം അവരുടെ പ്രണയം അവർക്ക് നൽകുന്നു.സമൂഹത്തിന്റെ എതിർപ്പുകളെ നേരിട്ടുകൊണ്ട് ഒരുമിക്കാൻ തീരുമാനിക്കുന്ന അവർ നിയമപാലകരുടെ സഹായം തേടുന്നു. എന്നാൽ പണത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും കാവൽക്കരാകുന്ന ഇന്നത്തെ നിയമപാലക്കാരുടെ ക്രൂരതയും അവർക്ക് സഹിക്കേണ്ടി വരുന്നു.അവസാനം സ്വന്തം സഹോദരനാൽ തന്നെ ഇർഫാൻ കൊല്ലപ്പെടുന്നു .
കേരളത്തിൽ ഇന്നും നിലനില്ലുന്ന ജാതി മത വ്യത്യാസങ്ങളുടെ തീവ്രത വരച്ചു കാട്ടുന്ന ചിത്രം ഇന്നത്തെ തലമുറയും ഈ മതഭ്രാന്തിന്റെ ഇരകൾ ആകുന്നു എന്നഓർമപ്പെടുത്തൽ കൂടെ ആണ്. ജാതിയുടെയും മതത്തിന്റെയും ചങ്ങലകൾ പൊട്ടിച്ചെറിയാൻ ശ്രമിക്കുന്ന പുതിയ തലമുറ നേരിടുന്ന പ്രശ്നങ്ങൾ വളരെ ഭാഗിയായി അവതരിപ്പിക്കുന്ന ചിത്രം ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു..
No comments:
Post a Comment