ജീവിത യാത്ര
പുതു ഉഷസ്സിൻ അത്ഭുത തേരേറി
കടന്നു പോകുന്നു ശൈശവം;
ആകാംക്ഷതൻ പ്രതീക്ഷയായി എത്തുന്നു
ജീവിതയാത്രതൻ ഉത്സവമായി കൗമാരം;
കൗമാര സ്വപ്നങ്ങൾതൻ കൊടിയിറങ്ങവേ
വസന്തമായി എത്തുന്നു യൗവ്വനം;
യവ്വനത്തിൻ പൂർണതയിൽ അറിയുന്നു
ജീവിതത്തിൻ പരമസത്യമായ വാർദ്ധക്യം;
ഇരുൾ വഴിയിൽ നീങ്ങുന്ന ജീവിതയാത്രാതൻ
സുന്ദരമുഹൂർത്തങ്ങൾ ഓർക്കവേ ;
പ്രത്യാശിക്കുന്നോരിക്കൽ കൂടെ
തിരിച്ചുവന്നെങ്കിൽ ഒരു പുതുജീവിതം ..
No comments:
Post a Comment