അനശ്വരമായ പ്രണയ ത്തിനെയും കാത്തിരിപ്പിനെയും ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് കാഞ്ചനമാല . പ്രണയ ത്തിനായി തനെ പ്രിയ പ്പെട്ടവനായി ജീവിതം തന്നെ ഒഴിഞ്ഞു വച്ചവൾ .അവൾക്ക് മുറിവേറ്റത് ജലം കൊണ്ട്ടാണ് .പ്രതിസന്ധികളെതരണം ചെയ്ത പ്രണയത്തെ സ്വന്തമാക്കാനായി ഒരു ജന്മ്മം മുഴുവൻ കാത്തിരുന്ന കാഞ്ചനമാലയ്ക്ക് വിധി കാത്തുവച്ചതാകാടെ ഒരിക്കലും ഉണങ്ങാത്ത മുറിവുകളും ഈ ജീവിതകഥയാണ് r .s .വിമൽ സംവിധാനം ചെയ്ത "ജലം കൊണ്ടമുറിവേറ്റവൾ" എന്ന ഡോക്യൂമെന്ററി യിലൂടെ പറയുന്നത്
"എന്നു നിന്റെ മൊയ്തീൻ "എന്ന ചിത്രത്തിലൂടെ യാണ് കാഞ്ചനമാല യെ ലോകം അറിഞ്ഞത് .ഇരുവഴിഞ്ഞിപുഴയുടെ ആഴങ്ങളിനടിയിലേക്ക് നോക്കി നിൽക്കുന്ന കാഞ്ചനയിൽ നിന്നാണ് ഡോക്യൂമെന്ററി ആരംഭിക്കുന്നത് .അനശ്വരമായഈ പ്രണയകഥ യിൽ നായകനും നായികയ്ക്കും ഒപ്പം ഇരുവഴിഞ്ഞിപുഴയുടെസാന്നിധ്യവും വളരെ വലുതാണ് .അതുകൊണ്ട്ട് തന്നെ ഇങ്ങനെയുള്ള തുടക്കം ഡോക്യൂമെന്ററിയെഏറെ മനോഹരമാക്കുന്നു .
കോഴിക്കോട് മുക്കം എന്ന ഗ്രാമത്തിലെ പ്രമുഖരായ പ്രമാണി മാരായിരുന്നു ഉളളാട്ടിൽ ഉണ്ണിമൊയ്തീനും കൊറ്റങ്ങൾ അച്യുതനും ഇവരുടെ മക്കളാണ് മൊയ്‌തീനും കാഞ്ചനവും കുട്ടികാലം മുതൽ ഒരുമിച് പഠിച്ചുവരായിരുന്നു മൊയ്തീനും കാഞ്ചനയും കുടു൦ ബങ്ങളുടെ സൗഹൃദം അവർക്കിടയിലും വളർന്നു സൗഹൃദം ഒടുവിൽ പ്രണയമാകുബോൾ യഥാ സ്ഥിതിക സമുദായങ്ങളിലെയും പ്രശ്നങ്ങൾ എല്ലാം അവർക്കും നേരിടേണ്ടി വന്നു .എല്ലാ എതിർപ്പുകൾക്കിടയിലും അവർ തങ്ങളുടെതായ പ്രണയലോകം മെനഞ്ഞു .അതിനായി അവൾക്കായി മാത്രം ഒരു ഭാഷയും കണ്ട്ടത്തി .25 വർഷങ്ങൾ കാഞ്ചനയ്ക്ക് വീട്ടു തടങ്ങളിൽ കിടക്കേണ്ടവന്നു .അന്നൊക്കെ കാഞ്ചനയെ ജീവിക്കാൻ പ്രേരിപ്പിച്ചത് മോയ്തീനോടുള്ള പ്രണയമായിരുന്നു .
വീട്ടു തടങ്കലിലെ പത്താം വർഷത്തിൽ കാഞ്ചനയും മൊയ്‌ദീനും ഒരിക്കൽ കണ്ടുമുട്ടിയിരുന്നു."ഞങ്ങളുടെ മൗനം വീണുടഞ്ഞ നിമിഷമായിരുന്നു അത് " എന്നാണ് കാഞ്ചനമാല പറയുന്നത്.ഒന്നിച്ച ജീവിക്കാൻ തീരുമാനിച്ചപ്പോഴൊക്കെ വിധി അവരെ അതിനു അനുവദിച്ചില്ല.വാശിക്കാരായ വീട്ടുകാർക്ക് മുന്നിൽ തങ്ങളുടെ പ്രണയം ഇല്ലാതാക്കാനും അവർ തയ്യാറായിരുന്നില്ല.വാശിയിൽ ബാപ്പ മൊഇദീനെ കുത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.അവസാനം ഒരു പെരുമഴയത്തു വിധി മൊഇദീനെ ഇരുവഴിഞ്ഞിയുടെ ആഴങ്ങളിലേക്ക് കൊണ്ടുപോയപ്പോഴും കാഞ്ചന മൊദീനെ കാത്തിരുന്നു.
1982 ജൂലൈ 15 നു നടന്ന ഒരു അപകടമാണ് ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. തെയ്യത്തും കടവിൽ നിന്ന് 15 പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന തോണിയിൽ മുപ്പതു പേരോളം കയറുകയും തോണി മറിയുകയും ചെയ്തു.അപകടത്തിൽ ഒരുപാട് പേരുടെ ജീവൻ രക്ഷിച്ച മൊയിദീൻ ഒടുവിൽ ചുഴിയിൽ പെട്ടു.മൊഇദീന്റെ മരണത്തിൽ തകർന്നു പോയ കാഞ്ചന പലവട്ടം ആത്മഹത്യക്കു ശ്രെമിച്ചു.അവസാനം മൊഇദീന്റെ 'അമ്മ മരുമകളായി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി.അവർ ഇന്നും ജീവിക്കുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത തന്റെ പ്രണയത്തിൻറെ ഓർമകളുമായി.......
ഇവരുടെ പ്രണയകഥയുടെ വൈകാരികതയും ഒപ്പം ഇരുവഴിഞ്ഞി പുഴയെയും മുക്കം ഗ്രാമത്തെയും നന്നായി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ ഈ ഡോക്യൂമെന്ററിയിലൂടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
No comments:
Post a Comment